മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ളോക്കിലാണ് വേങ്ങരഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വേങ്ങര, കണ്ണമംഗലം എന്നീവില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്തിനു 18.66 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍വടക്കുഭാഗത്ത് കണ്ണമംഗലം, അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഊരകം, പറപ്പൂര്‍, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത്തിരൂരങ്ങാടി, എടരിക്കോട്, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത്തിരൂരങ്ങാടി, അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തുകളുമാണ്. വളരെക്കാലം മുമ്പ്മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്ത് വേങ്ങര അങ്ങാടിക്ക്“മുണ്ടിയംതടം”എന്നു പേരുണ്ടായിരുന്നു. ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കാലത്ത്വോട്ടര്‍മാര്‍ ഒരു സ്ഥലത്ത് ഒത്തുകൂടി കൈപൊക്കി വോട്ടു രേഖപ്പെടുത്തിയാണ്പ്രസിഡന്റിനെ തെരെഞ്ഞടുത്തിരുന്നത്. ഇന്നത്തെ വേങ്ങര പഞ്ചായത്ത് 1961 ഡിസംബര്‍ മാസത്തിലാണ് വലിയോറ, വേങ്ങര, ചേറൂര്‍, കണ്ണമംഗലം എന്നീ അംശങ്ങള്‍ഉള്‍പ്പെടുത്തിക്കൊണ്ട് വേങ്ങര പഞ്ചായത്ത് നിലവില്‍ വന്നത്. 1964-ല്‍ആദ്യതെരഞ്ഞെടുപ്പ് നടന്നു. ചാക്കീരി അഹമ്മദുകുട്ടി സാഹിബായിരുന്നുപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്. ജനസംഖ്യകൊണ്ടും വിസ്തീര്‍ണ്ണംകൊണ്ടുംകേരളത്തില്‍ മൂന്നാമത്തേതും മലപ്പുറം ജില്ലയില്‍ ഒന്നാമത്തേതുമായ ഒരു വലിയഗ്രാമപഞ്ചായത്താണ് വേങ്ങര. പഴയ മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയുടെഭാഗമായിരുന്നു ഈ ഗ്രാമം.