Awareness

കേരള ഇ-ഡിസ്ട്രിക്റ്റ്:

ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. വിവിധഡിപ്പാര്‍ട്മെന്‍റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍കൂടിയും ലഭ്യമാകുന്നതാണ്. ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍വഴിയും ലഭ്യമാകുന്നതാണ്. അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായുംവേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു.ചുരുക്കത്തില്‍ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്

ഈ പോര്‍ട്ടലില്‍ യൂസര്‍ ഐ. ഡി ഉണ്ടാക്കിയാണ് പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം ഉള്ള നിങ്ങളുടെ അക്കൌണ്ടില്‍ നിന്നാണ് അപേക്ഷ ഫീസുകളും മറ്റും അടക്കുന്നത്.

യൂസര്‍ ഐ. ഡി ഉണ്ടാക്കുന്നതിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍;
• പ്രവര്‍ത്തനക്ഷമമായ ഇമെയില്‍ ഐ.ഡി.
• നിങ്ങളുടെ ആധാര്‍ നമ്പര്‍.
• പ്രവര്‍ത്തനക്ഷമമായ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍.