വരുന്ന നിയമ സഭ തെരഞ്ഞെടുപ്പ്, പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് തന്നെ വോട്ടിംഗ് പ്രക്രിയയില്‍ പങ്ക് ച േരാന് കഴിയുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും. ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുവെങ്കില്‍, പ്രവാസി പ്രശ്നങ്ങള്‍ കേള്‍ക്കാന്‍, ബ ന്ധപ്പെട്ടവര്‍ സ്വമേധയാ മുന്നോട്ട് വരും എന്നത് നിസ്തര്‍ക്കമാണ്. പ്രവാസി വോട്ടുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, നമുക്ക് ഒരു ചാലക ശക്തിയായി മാ റാന്‍ കഴിയും എന്നത് തീര്‍ച്ച. ഇവിടെയും നാട്ടിലുമുള്ള, നമുക്ക് മുതല്‍ക്കൂട്ടായിത്തീരുന്ന ഒട്ടേറെപ്പേര്‍ ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ല എന്നത് നമ്മ ുടെ, ചാലകശക്തിയാവുക എന്ന ചിന്താഗതിക്ക് തടസ്സമാവുന്നു. ഉയര്‍ന്ന ജനാധിപത്യ-സാമൂഹിക ബോധം പുലര്‍ത്തുന്ന നമ്മുടെ സുഹൃത്തുക്കളെ പരമാവധി വോട്ടര്‍ പട്ടികയില്‍ ഉള് പ്പെടുത്തി വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി പര മാവധി പേരെ വോട്ടര്‍ പട്ടികയില്‍ ഉള് പ്പെടുത്താന് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഉത്ബോധിപ്പിക്കട്ടെ.
സാഹചര്യ സമ്മര്ദങ്ങളാല് സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുക എന്നതാണ് പ്രവാസികളുടെ പൊതു ജീവിത രീതി.അപ്രതീക്ഷിതമായി കടന്നെത്തുന്ന ദുരന്തങ്ങള്‍ക്ക് മുന്പില് പകച്ചു പോവുന്ന പ്രാസിയുടെ ആ ശ്രിതര് നമ്മുടെ തീരാ നൊമ്പരമായി മാറുന്ന സാഹചര്യം, ഫലപ്രദമായി നേരിടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബ സുരക്ഷ സ്കീം വ ളരെ പെട്ടെന്ന് വ്യവസ്ഥാപിതമായി മാറി. എന്നിരുന്നാലും വളരെ കുറച്ചു പേരാണ് സ്വമേധയാ ഇത്തരം സ്കീമുകളില്‍ ചേരുന്നത്. അ വബോധമില്ലായ്മ, തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള അവഗണന എന്നിവയായിരിക്കാം ഈ മനോഭാവത്തിന് പിന്നില്‍. ത ങ്ങളുടെ കൂടെയുണ്ടായിരുന്ന സഹപ്രവര്ത്തകന് നഷ്ടപ്പെടുമ്പോള്‍, അനാഥരായ ആശ്രിതരെ സഹായിക്കാനായി ഓടിയെത്തുക എന്ന സ ാമൂഹിക ബോധം ഉള്‍കൊണ്ട്, അത്തരം സാഹചര്യത്തിലേക്ക് ഒരു കരുതല്‍ എന്ന നിലക്ക് പരമാവധി അംഗങ്ങളെ ഇത്തരം വിവിധ സ് കീമുകളില്‍ ചേര്‍ക്കുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഉത്ബോധിപ്പിക്കട്ടെ